top of page

ബോൾ എന്ത് ചെയ്യണം എന്ന് അവൻ പറയുന്നു - ബോൾ അത് അനുസരിക്കുന്നു 🔥

Writer: Malaysian DiaryMalaysian Diary

Picture courtesy - Bumrah / BCCI.


ക്രിക്കറ്റ് - 90 കളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ അടക്കി ഭരിച്ച സമയം തൊട്ടു കണ്ടു തുടങ്ങിയ കളി...

ജവഗൽ ശ്രീനാഥ്-പ്രസാദ്-കുംബ്ലെ

അഗാർക്കർ-ഹർഭജൻ-നെഹ്റ,

സഹീർ-ആർ പി സിംഗ്-മുനാഫ് പട്ടേൽ,

പിന്നെ പകുതി വഴിയിൽ താളം തെറ്റിയ ഇർഫാൻ-ശ്രീശാന്ത്-ഭുവി

തുടങ്ങി ഷമി-അർശ്ദീപ് വരെ കളി ജയിപ്പിക്കാൻ കഴിവുള്ള ബൗളർമാർ വരുമ്പോൾ ഇന്ത്യക്കാരൻ ആയ ഞാൻ ആഗ്രഹിച്ച ഒരു കാര്യം ഉണ്ട്. ജന്മ ശത്രുക്കൾ ആയ പാകിസ്ഥാന്റെ അക്രം-റാവൽ പിണ്ടി പോലെ, മക്ഗ്രാത്-ബ്രെറ്റ് ലീ പോലെ, സ്റ്റെയ്ൻ-പൊള്ളോക്ക് പോലെ, എതിർ ടീമിന്റെ മുൻനിര ബാറ്സ്മാന്മാരുടെ മുട്ടുവിറപ്പിക്കുന്ന ഒരു ബൗളർ എങ്കിലും ഇന്ത്യയ്‌ക്ക് വേണം എന്ന്..

2022 ലോകകപ്പിൽ പരിക്ക് കൊണ്ട് പുറത്തു ഇരുന്നവൻ,

ipl മാത്രം കളിച്ചു കാശു മേടിക്കാൻ നടക്കുന്നവൻ,

പോളിയോ ബേബി’ എന്ന് പാക് ആരാധകർ വിളിപ്പേര് ഇട്ടവൻ,

എന്തിനേറെ പറയുന്നു, ഷമി-സിറാജ് മതി, ഇനി ഈ ഫിറ്റ്നസ് ഇല്ലാത്തവന്റെ ആവിശ്യം ഇല്ല എന്ന് സ്വന്തം ഇന്ത്യൻ ആരാധകരാൽ തന്നെ മുദ്രകുത്തപെട്ടവൻ..

കാലം കാത്തു വെച്ച കാവ്യ നീതി പോലെ അവൻ തിരിച്ചു വന്നു..

എറിയുന്ന ഓരോ ബോളിലും വിക്കറ്റ് വീഴും എന്ന് തോന്നിപ്പിക്കുന്ന ഇന്ത്യൻ വിസ്മയം..

ബാറ്റസ്മാൻമാർ മാത്രം തകർത്തു വാഴുന്ന T20 ഇൽ പോലും 4.17 ഇക്കോണമി ആയി അവൻ ഇന്ത്യയ്ക്കു വേൾഡ് കപ്പ് സമ്മാനിച്ച കൂടെ ടൂർണമെന്റിലെ മികച്ച താരവും - Remember the name —>> JASPRIT BUMRAH🔥🔥🔥 The most dangerous bowler of this generation…!!!

എതിരാളികൾ ഇല്ലാതെ ലോകത്തിലെ മികച്ച ബൗളർ ഇന്ത്യയ്ക്കു സ്വന്തം. ക്രിക്കറ്റ് ബോൾ എന്ത് ചെയ്യണം എന്ന് അയാൾ പറയുന്നു, ബോൾ അത് അനുസരിക്കുന്നു….

Comments


എന്നെ പറ്റി

അരുൺ മാത്യു (സുഹൃത്തുക്കൾക്കുള്ള മത്തായി) ഇന്ത്യയിലെ കേരളത്തിലെ കോട്ടയം എന്ന സ്ഥലത്തെ കടുത്തുരുത്തിയിൽ നിന്നുള്ളതാണ്. ജി‌ആർ‌ഡി‌എം കോയമ്പത്തൂരിൽ നിന്ന് എം‌ബി‌എ ഫിനാൻസ്, മാർക്കറ്റിംഗ് എന്നിവയിൽ പഠനം പൂർത്തിയാക്കി. പിന്നീട് ത്രിവാണ്ടത്തിൽ ധനകാര്യത്തിൽ career ദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കൊച്ചിയിലേക്ക് മാറി. ഇന്ത്യയിലേക്കുള്ള പ്രക്രിയ പരിവർത്തനത്തിന്റെ ഭാഗമായി 2015 ൽ മലേഷ്യ സന്ദർശിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. അതിനുശേഷം അദ്ദേഹം തന്റെ ജോലിയുടെ ഭാഗമായി 4 തവണ മലേഷ്യ തുടർച്ചയായി സന്ദർശിച്ചു.
അതിനുശേഷം അദ്ദേഹം തന്റെ ജീവിതപങ്കാളി ജാസ്വിന്നി നായർ രാമചന്ദിനെ കണ്ടുമുട്ടി, ഇത് 2017 മധ്യത്തിൽ കെട്ടഴിച്ചു.
തിവാൻ (ആപ്പിൾ) എന്ന കുഞ്ഞിനെ അനുഗ്രഹിച്ചു.

കുടുംബം:
അച്ഛൻ: പി എം മാത്യു
അമ്മ: കുസുമം മാത്യു
സഹോദരങ്ങൾ: -
അനു. പി. മാത്യു ചാൾസ് കെ തോമസിനെ വിവാഹം കഴിച്ചു “അമാൻ”
അഞ്ജു മാത്യു “ഇഷാൻ” അനുഗ്രഹിക്കപ്പെട്ട അനിഷ് പ്രസാദ് പരക്കലിനെ വിവാഹം കഴിച്ചു.

എന്റെ മെയിലിംഗ് പട്ടികയിൽ ചേരുക

സമർപ്പിച്ചതിന് നന്ദി!

© 2023 പോകുന്ന സ്ഥലങ്ങൾ. അഭിമാനപൂർവ്വം Wix.com ഉപയോഗിച്ച് സൃഷ്ടിച്ചു

bottom of page