10 വർഷത്തിന് ശേഷം എന്റെ കൂടെ +1,+2 ഒന്നിച്ചു ഒരേ ബെഞ്ചിൽ പഠിച്ചും പഠിക്കാതേം എല്ലാം ഇരുന്ന അജിമോനേ ഞാൻ വിളിച്ചു.
"ഡാ..എവിടാ..?
ലെ ലവൻ: ഞാൻ ഇവിടെ തന്നെ ഉണ്ട്. നീ എവിടാ..?
എന്ന് തുടങ്ങി ക്ലിഷേ ചങ്കുകളുടെ സംസാരത്തിന്റെ കൂടെ ഞാൻ പറഞ്ഞു. എനിക്ക് ഡിഗ്രി ഒന്നിച്ചു ഉണ്ടായിരുന്ന കൂട്ടുകാരന്റെ വീട്ടിൽ പോണം, അവിടെ പോയ് കാപ്പി കുടിച്ചു അവന്റെ ബൈക്കും എടുത്തു ഇങ്ങു പോരാം. എന്നിട്ടു വേണേൽ തലയോലപ്പറമ്പിൽ നിന്നും പഴംപൊരിയും ബീഫും അടിച്ചു കഥ പറഞ്ഞു ഇരിക്കാം.
ലെ അജിമോൻ: ഇതു ഇപ്പോ ലാഭം ആയെല്ലോ. പഴയ നോക്കലാജിയ പറഞ്ഞു കേട്ട് ഇരിക്കാം കൂടെ കാപ്പിയും, പുറകെ ട്രെൻഡിങ് ബീഫ്-പഴംപൊരി..uff🔥ചങ്ക്🫂
അങ്ങനെ ഞാൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ ആള് റെഡി.
പറഞ്ഞ കൃത്യം സമയം: 5 മണിക്ക് പള്ളിക്കവലയിൽ നിന്നു. ഞാൻ എത്തിയപ്പോൾ 6 മണി.
കാത്തു നിന്നവൻ കവലയിലെ പോസ്റ്റിന് ഒരു വെല്ലുവിളി ആയി തുടങ്ങിയെങ്കിലും, 10 വർഷം കഴിഞ്ഞു കാണുന്ന കൂട്ടുകാരനെ ഓർത്തു നൂറേൽ നിന്നു.
ഞാൻ എത്തി. അവൻ കാറിൽ കേറിയ ഉടനെ തന്നെ പിടിച്ച പടം ആണ് ഈ കാണുന്നത് - നീണ്ട 10 വർഷം കഴിഞ്ഞുള്ള പടം. നേരെ വൈക്കത്തേക്ക് വെച്ച് പിടിപ്പിച്ചു,ഡിഗ്രി ചങ്ക് ജോസിയുടെ യൂണികോൺ ബൈക്ക് എടുക്കാൻ അവന്റെ അങ്കിളിന്റെ വീട്ടിലേക്ക്. അവിടെ ചെന്ന് ബൈക്ക് എടുക്കാൻ അവൻ തുടങ്ങിയപ്പോൾ ആന്റി; മോനെ: ചായ കുടിച്ചിട്ട് ആകാം. അയ്യോ,അതൊന്നും വേണ്ട, ഞങ്ങൾ ഇപ്പോ പോകും എന്ന് പറഞ്ഞു അവൻ സെല്ഫ് അടിച്ചു..ങേഹേ..!! "ഈ കപ്പൽ ആടുകയില്ല സാർ" എന്ന മട്ടിൽ ബൈക്കിന് ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്നു..പിന്നെ ചവിട്ടോടു ചവിട്ടു.
പിന്നെ ചാടി ചവിട്ടുന്നു, ഞാൻ തള്ളിക്കൊണ്ട് പോയ് (ബൈക്ക് -വർത്തമാനം അല്ല) അവൻ ചവിട്ടുന്നു. അങ്ങനെ ശാന്തം ആയി കിടന്ന ആ റോഡ് നമ്മൾ ഒരു മണിക്കൂർ ഓളം ഉണ്ടാക്കി.. uff🔥
ഒടുവിൽ അച്ഛൻ, വല്യച്ഛൻ, കൊച്ചച്ചൻ, അമിതാബച്ചനെ വരെ അവനെ വിളിച്ചു കൂവി ഞ്ഞിക്കർ കീറുന്നപോലെ ഒരു കിക്കർ അടി.. എടാ മോനെ..വണ്ടി കൂവിക്കൊണ്ടു പോക വിട്ടു.. ഫയൽമാൻ ജയിച്ചേ.
അഭിമാനത്തോടെ കെജിഫ് മോഡലിൽ അവൻ നടന്ന് വീട്ടിൽ വീണ്ടും കേറി. അപ്പോൾ അവൻ വേണ്ട എന്ന് പറഞ്ഞ കാപ്പി തണുത്തു കോൾഡ് കോഫി ആയി ദേ ഇരിക്കുന്നു."ഇപ്പോ എങ്ങനെ ഇരിക്കാന്".
കാപ്പി എടുത്തത് നന്നായി എന്ന് പറഞ്ഞു ചൂടായി നിൽക്കുന്ന ലവൻ ചൂട് ഇല്ലാത്ത ആ കാപ്പി ഗുപ്തനെ പോലെ ഊതി ഊതി കുടിച്ചോണ്ടു എന്നെ നോക്കി..💁🏻♂️ പറഞ്ഞപോലെ കാപ്പി കിട്ടിയില്ലേ കൊച്ചു കള്ളാ എന്ന മട്ടിൽ ഞാനും നോക്കി.😎
അവിടെ നിന്ന് ഇറങ്ങിയ അവന് ബൈക്ക് പഴംപൊരി ബീഫിൽ നിർത്താൻ തോന്നിയില്ല. എന്റെ കാശു കളയേണ്ട എന്ന് ഓർത്തൊന്നും അല്ല,3 ബീഫിന്റെ ചവിട്ടു ഇനിയും ചവിട്ടേണ്ടി വരും എന്ന ദീർഖവീക്ഷണം. മിടുക്കൻ ആ-കൊല കൊമ്പൻ..
അങ്ങനെ വീട്ടിൽ ബൈക്ക് കൊണ്ട് വെച്ച്,പുറകെ കാറിൽ ഞാൻ കൊണ്ട് വിട്ടു-ശുഭം..
വർഷം എത്ര കഴിയുമ്പോളും, സൗഹൃദം വീര്യം കൂടുന്ന വീഞ്ഞ് പോലെ..
ഇപ്പോൾ നമ്മൾ സ്ഥിരമായി കാണുന്നു.
POV: ഒരു ഒറ്റ ഫോൺ കാൾ മതി, കാര്യങ്ങൾ മാറി മറിയാൻ.
Comments